by AKHILESH
Podcasting about movies, history,and book https://anchor.fm/kachatathapa
Language
🇲🇱
Publishing Since
7/23/2021
Email Addresses
1 available
Phone Numbers
0 available
July 11, 2024
ഗോളാന്തരവാർത്ത' എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം സത്യൻ അന്തിക്കാട് ഒരു ചെറിയ ഇടവേളയെടുത്ത് അന്തിക്കാട്ടെ വീട്ടിലിരിക്കുമ്പോൾ ഒരു ഫോൺ കോൾ വന്നു. തിരക്കഥാകൃത്തായ രഘുനാഥ് പലേരിയുടേതായിരുന്നു അത്. സൗഹൃദസംഭാഷണത്തിന് ശേഷം താൻ എഴുതിയ ചെറുകഥ ഒന്ന് വായിക്കാൻ സമയം കിട്ടുമോ എന്ന് രഘുനാഥ് സത്യനോട് ചോദിച്ചു. സത്യ ൻ ചിരിച്ചു കൊണ്ട് അദ്ദേഹത്തെ വീട്ടിലേക്ക് ക്ഷണിച്ചു. "കുമാരേട്ടൻ പറയാത്ത കഥ" എന്നായിരുന്നു കഥയുടെ പേര്. ക്രൈം സ്വഭാവമുള്ള കഥ. സ്ഥിരം സത്യൻ അന്തിക്കാട് ചിത്രങ്ങളുടെ സ്വഭാവമുള്ളതല്ലായിരുന്നു അത്. "ഇതെന്തിനാ എന്നെ കൊണ്ട് വായിപ്പിച്ചത്?" - സത്യൻ ചോദിച്ചു. "ഈ കഥയ്ക്ക് ഒരു സത്യൻ അന്തിക്കാട് സിനിമയുടെ സ്വഭാവം കൈവന്നാൽ നന്നായിരിക്കും. ഒരു കുടുംബത്തിന്റെ നഷ്ടം ഹൃദയസ്പർശിയായി അവതരിക്കപ്പെടുന്നത് സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ ആണ്. ഇതൊരു പക്കാ ക്രൈം ത്രില്ലറായി കാണാൻ എനിക്ക് താല്പര്യവുമില്ല," രഘുനാഥ് മറുപടി പറഞ്ഞു. സത്യൻ രഘുനാഥിനോട് തിരക്കഥ എഴുതാൻ ആവശ്യപ്പെട്ടു. കഥാനായകന് ഒരു മോഹൻലാൽ കഥാപാത്രത്തിന്റെ സ്വഭാവം ആദ്യമേ തോന്നിയിരുന്നു. അഞ്ച് വർഷത്തോളം മോഹൻലാൽ ചിത്രങ്ങൾ ചെയ്യാതിരുന്ന സത്യൻ, വൈകാതെ രഘുനാഥിനെയും കൂട്ടി മോഹൻലാലിനെ കണ്ട് തിരക്കഥ ചർച്ച ചെയ്തു. തിരക്കഥയുടെ പുതുമ കണ്ട് മോഹൻലാൽ അപ്പോൾ തന്നെ ഡേറ്റ് നൽകി. ഒപ് പം, ചിത്രം തന്റെ പ്രൊഡക്ഷൻ ബാനറായ പ്രണവം ആർട്സ് നിർമിക്കുമെന്ന വാക്കും നൽകി. ഒറ്റപ്പാലത്തും പരിസരങ്ങളിലുമായി ചിത്രീകരിച്ച ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ കൊച്ചിയിലെ സുജാത തീയേറ്ററിൽ വച്ചായിരുന്നു നടത്തിയത്. അതേസമയം മോഹൻലാൽ-പ്രിയദർശൻ ചിത്രമായ 'തേന്മാവിൻ കൊമ്പത്തി'ന്റെ ഡബ്ബിങ് ജോലികളും അവിടെ പുരോഗമിച്ചിരുന്നു. പിൻഗാമിയുടെ ഫസ്റ്റ് കോപ്പി കണ്ട പ്രിയദർശൻ ചിത്രത്തിന്റെ റ ിലീസ് 'തേന്മാവിൻ കൊമ്പത്തി'നൊപ്പം ആണെന്ന് അറിഞ്ഞ് അത് നീട്ടിവച്ചുകൂടെ എന്ന് ചോദിച്ചു. ചോദ്യം ഇഷ്ടപ്പെടാതിരുന്ന സത്യൻ, "തേന്മാവിൻ കൊമ്പത്തിന്റെ റിലീസും നീട്ടി വെക്കാം," എന്ന് തമാശയായി പറഞ്ഞു. റിലീസിന് മുൻപ്, ഇതൊരു ആക്ഷൻ ചിത്രമാണെന്ന് തോന്നിക്കാനായി "ശത്രു ആരായിരുന്നാലും അവർക്കെതിരെ നിങ്ങൾക്കൊരു പിൻഗാമിയുണ്ട്!" എന്ന ടാഗ് ലൈൻ തീരുമാനിച്ച് പോസ്റ്ററുകൾ അച്ചടിച്ചു. വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായ സത്യൻ അന്തിക്കാട് -മോഹൻലാൽ ചിത്രത്തിന്റെ പോസ്റ്റർ അന്നേ സിനിമാപ്രേമികളിൽ ചർച്ചയായിരുന്നു. ആദ്യം റിലീസായത് 'തേന്മാവിൻ കൊമ്പത്ത്' ആയിരുന്നു. അധികം വൈകാതെ 'പിൻഗാമി'യും റിലീസായി. വിജയചിത്രമായ 'തേന്മാവിൻ കൊമ്പത്തി'നു മുന്നിൽ അധികം കളക്ഷൻ നേടാൻ പിൻഗാമിയ്ക്ക് ആയില്ല. എങ്കിലും പിൽക്കാലത്ത് സിനിമാപ്രേമികൾ ഒരു കൾട്ട് മൂവി ആയി 'പിൻഗാമി'യെ വാഴ്ത്തി. എല്ലാം കഴിഞ്ഞപ്പോൾ പ്രിയൻ പറഞ്ഞ വാക്കുകളായിരുന്നു സത്യന്റെ മനസ്സിൽ: "നല്ല ചിത്രങ്ങൾ ജനങ്ങൾ സ്വീകരിക്കാൻ ചില കാലങ്ങളുണ്ട്.. ഇത് കാലം തെറ്റി ഇറങ്ങിയ ചിത്രമായിരുന്നു!"
June 4, 2023
സംഗീതത്തിന്റെ ആദ്യകാല ഗ്രന്ഥങ്ങളിൽ പരാമർശിച്ചിരിക്കുന്ന വളരെ പുരാതനമായ ഒരു രാഗമാണ് ആഹിരി. സവിശേഷമായ ഒരു ഘടനയുള്ള ആഹിരിയുടെ അന്തർലീനമായ ഭാവം ഭയാനകവും ദിവ്യത്വവുമാണ്. ഇത് നമ്മളിൽ ശാന്തമായ ഒരു മാനസികാവസ്ഥ സൃഷ്ടിക്കുന്നു. ആഹിരിയുടെ ഏറ്റവും അടുത്ത രാഗം അസവേരിയാണ്. ഘണ്ട, പുന്നഗവരളി എന്നിവയും ആഹിരിയുമായി സാമ്യതകൾ കാണിക്കുന്ന രാഗങ്ങളാണ് ആഹിരി നമ്മളിൽ സൃഷ്ടിക്കുന്ന മാനസികാവസ്ഥ വളരെ അതുല്യമായതിനാൽ , ആഹിരി രാഗം വളരെ ആകർഷകമാണ്, ഭക്ഷണത്തെയും ആഹിരിയെയും കുറിച്ചുള്ള മിഥ്യയെ രണ്ട് തരത്തിലാണ് വ്യാഖ്യാനിക്കുന്നത് - അതിൽ ഒന്നാമത്തേതാണ് , ആഹിരി രാഗം ആലപിച്ചാൽ നിങ്ങൾക്ക് ഭക്ഷണം നിഷേധിക്കപ്പെടും എന്നുള്ളത് , മറ്റു ചിലർ അതിനെ ഇങ്ങനെ വ്യാഖ്യാനിക്കുന്നു -ആഹിരി രാഗം ആലപിച്ചാൽ നിങ്ങൾക്ക് വിശപ്പ് തോന്നില്ല. പശ്ചാത്തലത്തിൽ വാദ്യോപകരണങ്ങളൊന്നുമില്ലാതെ നിങ്ങൾ കേൾക്കുമ്പോൾ വളരെ ശാന്തവും ആകർഷകവുമായ അപൂർവ രാഗങ്ങളിൽ ഒന്നാണ് ആഹിരി. തെക്കിനിയിൽ നിന്ന് കേൾക്കുന്ന പാട്ടിനു പഴമ തോന്നിക്കുവാൻ വേണ്ടിയാണ് എം ജി രാധാകൃഷ്ണൻ ആഹരി എന്ന പഴക്കമേറിയ രാഗം മണിച്ചിത്രത്താഴിനു വേണ്ടി ഉപയോഗിച്ചത്. സിനിമാ സംഗീതത്തിൽ അന്നുവരെ കേൾക്കാത്ത ഒരു രാഗം ഈ ചിത്രത്തിൽ പരീക്ഷിക്കണം എന്ന നിർബന്ധം ആണ് അദ്ദേഹത്തെ ആഹരിയിൽ ഒരു ഗാനം ചെയ്യാൻ പ്രേരിപ്പിച്ചത്. നൂറ്റാണ്ടുകൾ പഴക്കം ഉണ്ട് ആഹരി രാഗത്തിന്. സംഗീത ശാസ്ത്രം അനുസരിച്ച് 8 ആമത്തെ മേളകർത്താരാഗം ആയ ഹനുമത്തോഡിയിൽ നിന്നാണ് ആഹരി ജനിച്ചിരിക്കുന്നത്. അതല്ല 14 മത് മേളം വകുളാഭരണത്തിന്റെ ജന്യം ആണെന്നും പറയപ്പെടുന്നു. ആഹരി എന്നും ആഹിരി എന്നും വിളിക്കാറുണ്ട് ഈ രാഗത്തിനെ. ആഹരി ഒരു ഭാഷാംഗ രാഗമാണ് . ജനകരാഗത്തിൽ നിന്നല്ലാതെ അന്യസ്വരം ഈ രാഗത്തിൽ വരുന്നു. അതായത് ചെറിയ ' ഗ ' അന്യ സ്വരമായി വരുന്നത് കൊണ്ടാണ് തോഡിയുടെ ജന്യവും ആവാം എന്ന് പറയാൻ കാരണം. ഈ രാഗം പാടിയാൽ ആഹാരം കിട്ടുകയില്ല എന്നൊരു അന്ധവിശ്വാസം നിലനിൽക്കുന്നുണ്ട്. ഒട്ടനവധി സ്വാതിതിരുനാൾ കൃതികൾ ഈ രാഗത്തിൽ ചിട്ടപ്പെടുത്തിയിട്ടുണ്ട്. " പനിമതി മുഖി ബാലെ " എന്ന കൃതി ആഹരിയുടെ മനോഹരങ്ങളായ ചില പ്രയോഗങ്ങൾ ഉള്ളവയാണ്. 'വരാളി ' രാഗം പോലെ ആഹരിയും ഗുരുക്കന്മാർ ശിഷ്യർക്ക് വിശദമായി പഠിപ്പിച്ചു കൊടുക്കാറില്ല. വളരെ നിഗൂഡമായ ആഹരിയുടെ വിശദരൂപം ഇന്നും അവ്യക്തമാണ്.
December 17, 2022
ലോക ഫുട്ബോളിൽ ഏറ്റവും വലിയ വൈരം നിലനിൽക്കുന്നത് ബ്രസീലും അർജൻറീനയും തമ്മിലാണ് ആ വൈരത്തിന് പിന്നിൽ ഫുട്ബോള് മാത്രമാണോ കാരണം അതോ രാഷ്ട്രീയ കാരണങ്ങൾ മറ്റെന്തെങ്കിലുമുണ്ടോ ? 2014 വേൾഡ് കപ്പ് സെമിഫൈനലിൽ ബോലോ ഹൊറിസോണ്ടയിൽ 7-1ജർമ്മനിയോട് തോറ്റു പുറത്തായതിന്റെ പിറ്റേന്ന് ബ്രസീലിയൻ പത്രം എഴുതിയത് ഇങ്ങനെയാണ് the dream is over ,nightmare persists എന്തെന്നാൽ ബദ്ധവൈരികളായ അർജൻറീന മറക്കാനാ സ്റ്റേഡിയത്തിൽ കപ്പു ഉയർത്തുക എന്നത് ബ്രസീലിനെ സംബന്ധിച്ച് ഒരു ദുസ്വപ്നമായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടു വരെ അർജൻറീന സ്പെയിനിന്റെ കോളനിയും ബ്രസീൽ പോർച്ചുഗലിന്റെ കോളനിയുമായിരുന്നു പിന്നീട് സ്വതന്ത്രമായതിനു ശേഷം ഇന്നത്തെ ഉറുഗ്വെയുടെ അതിരുകൂടിയായ റിയോ ഡി പ്ലാറ്റ അഥവാ റിവർപ്ളേറ്റ് എന്ന ആഴി തീരം പിടിച്ചെടുക്കാനുള്ള കച്ചവട ഭൂമി കൈക്കലാക്കാനുള്ള നൂറ്റാണ്ടുകളുടെ യുദ്ധമാണ് ചോരക്കളിയാണ് ഈ വൈരത്തിന് പിന്നിൽ 1860ലാണ് റിയോ ഡി പ്ലാറ്റ ബേസിനിൽ എത്തിപ്പെട്ട ബ്രിട്ടീഷ് നാവികർ വഴി ഫുട്ബോൾ അർജൻറീനയിൽ എത്തിപ്പെടുന്നത് പിന്നീട് അർജൻറീനയിൽ സ്ഥാപിക്കപ്പെട്ട ബ്രിട്ടീഷ് വിദ്യാലയങ്ങൾ വഴി ഫുട്ബോൾ അർജൻറീനയാകെ വ്യാപിക്കുന്നു പതിറ്റാണ്ടുകൾക്ക് ശേഷം ചാൾസ് വില്യം മില്ലർ എന്ന വ്യക്തി വഴി ബ്രസീലിൽ ഫുട്ബോൾ എത്തിപ്പെടുന്നു ബ്രസീലിലെ സാവോപോളയിൽ ജനിച്ച വില്യം മില്ലർ ബാരിസ്റ്റർ പഠനത്തിനായി ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്നു 1894ൽ പഠനം കഴിഞ്ഞ് ബ്രസീലിൽ കപ്പലിറങ്ങുമ്പോൾ അയാളുടെ കൈവശം ഒരു തുകൽ പന്തും ഹാംപ്‌ഷയർ ഫുട്‌ബോൾ അസോസിയേഷന്റെ കുറച്ചു കളി നിയമങ്ങളുമുണ്ടായിരുന്നു.. പിന്നീടയാൾ സാവോ പോളോ അത്‌ലറ്റിക് ക്ലബ് രൂപീകരിച്ച് ഫുട്ബോൾ മത്സരങ്ങൾ സംഘടിപ്പിക്കുന്നതോടുകൂടി ബ്രസീലിൽ ഫുട്ബോളിന്റെ ജാതകം തെളിഞ്ഞു ബ്രസീലിലെ സാധാരണക്കാർക്കിടയിൽ ഫുട്ബോൾ വലിയ സ്വാധീനം ചെലുത്തിത്തുടങ്ങി 1914ൽ അർജൻറീനിയൻ സ്ഥാനപതി ജൂലിയ റോക ബ്രസീലുമായി ഉണ്ടായ പ്രശ്നങ്ങളുടെ മുറിവുണക്കാൻ റോക്കകപ്പ് എന്ന പേരിൽ ഒരു ഫുട്ബോൾ ടൂർണ്ണമെൻറ് തുടങ്ങി വർഷങ്ങളായി തുടർന്നിരുന്ന പ്രശ്നങ്ങളുടെ മുറിവുണക്കാൻ തുടങ്ങിയ ടൂർണമെന്റ് പുതിയൊരു വൈരത്തിന് തുടക്കമിട്ടു.. 1914 മുതൽ 1976 വരെ തുടർന്നിരുന്ന റോകകപ്പ് ടൂർണമെന്റിൽ ആദ്യ കിരീടമുൾപ്പെടെ എട്ടുതവണ കാനറികൾ ചാമ്പ്യന്മാരായി നാല് തവണ ആൽബിസെലസ്റ്റുകൾ കിരീടംചൂടി എന്നാൽ അർജൻറീനയും ബ്രസീലും തമ്മിൽതല്ലിയിരുന്ന റിയോ ഡി പ്ലാറ്റ ഉൾപ്പെടുന്ന സിസ് പ്ലാറ്റിന എന്ന ഉറുഗ്വേ അർജന്റീനക്കും ബ്രസീലിനും മറ്റ് യൂറോപ്യൻ രാജ്യങ്ങൾക്കും മുൻപേ ലോകകപ്പുയർത്തിയെന്നത് കാലത്തിന്റെ കാവ്യനീതി 1930ലെ ആദ്യലോകകപ്പ് ഫൈനലിൽ അർജൻറീനയുടെയും 1950ല്‍ മാരക്കാനയിൽ ബ്രസീലിന്റെയും കണ്ണീർ വീഴ്ത്തി ഉറുഗ്വേ ലോകചാമ്പ്യന്മാരായി 1914 തുടങ്ങിയ ഫുട്ബോൾ വൈരം പഴയതിനേക്കാൾ ശക്തമായി അർജൻറീനയും ബ്രസീലും തമ്മിൽ ഇന്നും തുടർന്നുപോകുന്നു..
Pod Engine is not affiliated with, endorsed by, or officially connected with any of the podcasts displayed on this platform. We operate independently as a podcast discovery and analytics service.
All podcast artwork, thumbnails, and content displayed on this page are the property of their respective owners and are protected by applicable copyright laws. This includes, but is not limited to, podcast cover art, episode artwork, show descriptions, episode titles, transcripts, audio snippets, and any other content originating from the podcast creators or their licensors.
We display this content under fair use principles and/or implied license for the purpose of podcast discovery, information, and commentary. We make no claim of ownership over any podcast content, artwork, or related materials shown on this platform. All trademarks, service marks, and trade names are the property of their respective owners.
While we strive to ensure all content usage is properly authorized, if you are a rights holder and believe your content is being used inappropriately or without proper authorization, please contact us immediately at [email protected] for prompt review and appropriate action, which may include content removal or proper attribution.
By accessing and using this platform, you acknowledge and agree to respect all applicable copyright laws and intellectual property rights of content owners. Any unauthorized reproduction, distribution, or commercial use of the content displayed on this platform is strictly prohibited.